 
തിരുവല്ല: ഉന്നത വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിക്കരുതെന്നും വിദ്യാർത്ഥികൾ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ഉൾക്കൊണ്ട് വെല്ലുവിളികളെ അതിജീവിക്കണമെന്നും മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി പറഞ്ഞു. യു.ആർ.ഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ സമ്മേളനവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.ജോസ് പുനമഠം അദ്ധ്യക്ഷത വഹിച്ചു. മേജർ ഒ.പി.ജോൺ മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ഡോ.ജോസഫ് ചാക്കോ,ഡോ.സൈമൺ ജോൺ,ഏ.വി.ജോർജ്, പി.പി.ജോൺ, ലാലു പോൾ, ജോസ് പള്ളത്തുചിറ,സണ്ണി,മേജർ പി.സി.എലിസബത്ത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണമെഡൽ നേടിയ തുകലശേരി സി.എസ്.ഐ ബധിര സ്കൂളിലെ ഫേബ നെസി ബിജുവിനെയും ജില്ലാതല ജേതാവ് വാമിക സുരേഷിനെയും മെമന്റോ നൽകി അനുമോദിച്ചു.