തിരുവല്ല: നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ നിരണം പഞ്ചായത്ത് യൂണിറ്റ് രൂപീകരണം നടന്നു. സംസ്ഥാന അസി.സെക്രട്ടറി ഡി. മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓർഗനൈസിംഗ് സെക്രട്ടറി ജോസഫ് പി.തോമസ് ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖലാ സെക്രട്ടറി ബെന്നി കാരയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജി.രാധാകൃഷ്ണൻ പിള്ള, സെക്രട്ടറി അഡ്വ.രാജേഷ് നെടുമ്പ്രം, യൂണിറ്റ് പി.ആർ.ഒ വി.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹിൾ: സിറിയക് തോമസ് (രക്ഷാധികാരി) രാജ്കുമാർ എസ്.വി (പ്രസിഡന്റ്), സുജാത കുറുപ്പ് (സെക്രട്ടറി), ഗോപാലൻ നായർ വി.ജി (ട്രഷറർ).