റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്ക് പട്ടയം അടിയന്തരമായി ലഭ്യമാക്കുന്നതിന് സ്പെഷ്യൽ റവന്യൂ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. വനഭൂമി ക്രമവത്കരിച്ചു നൽകുന്നതിനുള്ള നടപടികൾ കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായി. ഇതിന്റെ നടപടികൾ വേഗത്തിലാക്കണം. ആയിരക്കണക്കിന് കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നത്. ജില്ലയിലെ 6362 കുടുംബങ്ങൾക്ക് 1970 ഹെക്ടർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി നൽകിയിരിക്കുകയാണ്.