മല്ലപ്പള്ളി : തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റെ ഫോർ ജാക്ക് ഫ്രൂട്ടിന്റെ ആഭിമുഖ്യത്തിൽ 25ന് ഇടിച്ചക്കയിൽ നിന്നുള്ള ഫ്രോസൺ ഉൽപ്പന്നങ്ങളുടെ പരിശീലനം നടത്തുന്നു.പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 8078572094,0469-2661821 എന്ന നമ്പറിൽ 24 ന് പകൽ 3ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.