1
മല്ലപ്പള്ളി ഗ്രാഫിക്സ് പ്രസ്സിന് സമീപം റോഡ് റോളർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചപ്പോൾ

മല്ലപ്പള്ളി :മല്ലപ്പള്ളി -കോട്ടയം സംസ്ഥാനപാതയിൽ അണിമ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട് റോഡ് റോളർ ഗ്രാഫിക്സ് പ്രസിന്റെ മതിൽ ഇടിച്ചു തകർത്തു. റോളറിന്റെ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടീലിൽ വലിയ ദുരന്തം ഒഴിവായി. പ്രസിന്റെ ജനറേറ്റർ, വൈദ്യുതി ഫ്യൂസുകൾ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്ന് മാറിയാണ് അപകടം ഉണ്ടായത്.റോളറിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായത്.