തലച്ചിറ: എസ്.എൻ.ഡി.പി യോഗം തലച്ചിറ 92-ാം ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവം 17 മുതൽ 22 നടന്നു. ഗണപതിഹോമം, ദീപാരാധന, ഭജൻസ്, സ്റ്റേജ് ഷോ, ആദ്ധ്യാത്മിക പ്രഭാഷണം, പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ ഗാനമേള എന്നിവ നടത്തി. സമാപന ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു ജനീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആക്ടിംഗ് സെക്രട്ടറി പി.എൻ.ചന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ സ്‌കോളർഷിപ്പ് ധനസഹായം വിതരണം ചെയ്തു.
തലച്ചിറ എസ്.എൻ.ഡി.പി.യു.പി. എസ്.ഹെഡ്മിസ്ട്രസ്, സിമിമോൾ എം.എസ്., കമ്മിറ്റിയംഗങ്ങളായ ടി.എൻ.ആനന്ദൻ, സജീവ് കുമാർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും, പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേളയും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.