
കൊടുമൺ: ലഹരിക്കെതിരെ സി.പി.എം കൊടുമൺ ഏരിയാകമ്മിറ്റി നേതൃത്വത്തിൽ സി.ഐ.ടി.യു പ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്തു. പ്ലാന്റേഷൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ പ്രൊഫ.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി.എസ്.ഉണ്ണിത്താൻ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള, സി.പി.എം എരിയ സെക്രട്ടറി എ.എൻ.സലീം, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ആർ. ശിവദാസൻ, സി.ജി.മോഹനൻ, ബി.ജോൺകുട്ടി, ആർ.കമലാസനൻ എന്നിവർ സംസാരിച്ചു.