മല്ലപ്പള്ളി : സംസ്ഥാന കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം അഗത്തി ചീര, വാളരി പയർ, ചതുര പയർ, നിത്യവഴുതന തുടങ്ങിയ പച്ചക്കറികളുടെ തൈകൾ വാളക്കുഴി കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. വിതരണം ഇന്ന് രാവിലെ 10.30ന് തൈകൾ ആവശ്യമുള്ള കർഷകർ കരം ഒടുക്കിയ രസീതിന്റെ കോപ്പി കൊണ്ടുവരേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.