kodumon
കേരഗ്രാമം പദ്ധതി പ്രകാരം അങ്ങാടിക്കൽ ഹൈസ്കൂൾ വാർഡിലെ കുടുംബങ്ങൾക്കുളള തെങ്ങിൻ തൈ വിതരണം വാർഡ് അംഗം വി.ആർ.ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : കേര ഗ്രാമം പദ്ധതി പ്രകാരം അങ്ങാടിക്കൽ ഹൈസ്‌കൂൾ ഏഴാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള തെങ്ങിൻ തൈ വിതരണത്തിന്റെ ഒന്നാം ഘട്ടം പഞ്ചായത്ത് അംഗം വി.ആർ ജിതേഷ് കുമാർ റിട്ട.അദ്ധ്യാപിക പാലവിളയിൽ ശാന്തമ്മ ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും തെങ്ങിൻ തൈ എത്തിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ വീടുകളിൽ എത്തി തെങ്ങിൻ തൈകൾ നട്ട് ,വേലി കെട്ടി സംരക്ഷണം ഒരുക്കുന്നു. ഓവർസീയർ അമൽ, എ.ഡി.എസ് സെക്രട്ടറി ജയകുമാരി, ജാൻസി വർഗീസ്, ജെസി ഷാജി, പ്രഭാവതി, അമ്മിണി ജോണി, സുകുമാരി എന്നിവർ സന്നിഹിതരായിരുന്നു.