അടൂർ : ഏനാദിമംഗലം പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മരിച്ചവരുടെ പേരിൽ ക്ഷേമപെൻഷൻ വിതരണം നടത്തി, ഗുണഭോക്തൃ ലിസ്റ്റ് ഇല്ലാതെ ആനുകൂല്യങ്ങൾ നൽകി ,വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നഷ്ടപ്പെടുത്തി തുടങ്ങിയ ക്രമക്കേടുകൾ സംസ്ഥാന വിഭാഗം കണ്ടെത്തിയെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.ഭാനു ദേവൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതംകര അദ്ധ്യക്ഷത വഹിച്ചു. റെജി പൂവത്തൂർ 1 സജിമാരൂർ അജോമോൻ, കോശി ജോർജ് , ജെ.വേണുഗോപാലപിള്ള , ബിനോയിരാജു ,സുനിൽ മണ്ണാറ്റൂർ ,എസ്.സജിത, അനൂപ് േവങ്ങവിളയിൽ, സജിറോയ്, ജെ പ്രകാശ്, ലിജ മാത്യു ,മിനി മനോഹരൻ , ജീനാ ഷിബു അജീഷ് ചായലോട്, ഷീല, മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.