deepam
എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് നടത്തുന്ന പാർലമെന്റ് മാർച്ചിന് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദീപം തെളിച്ചപ്പോൾ

തിരുവല്ല: തൊഴിലില്ലായ്മ പരിഹരിക്കുക,ദേശിയ വിദ്യാഭ്യാസനയം പിൻവലിക്കുക,ഭഗത്‌സിംഗ് നാഷണൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കുക ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് -എ.ഐ.എസ്.എഫ് നടത്തുന്ന പാർലമെന്റ് മാർച്ചിന് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദീപം തെളിച്ചു. മണ്ഡലം ജോ.സെക്രട്ടറി വിഷ്ണു ഭാസ്കർ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീവൽസ് തമ്പി, ലിജു വർഗീസ്, അർജുൻ എസ്, അജീഷ് കുമാർ, ദീപു പ്രസന്നൻ, സാലു ജോൺ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.