തിരുവല്ല: നഗരസഭയിലെ കേരളോത്സവത്തിൽ വിവിധ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായവർ അനുബന്ധരേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ 26ന് വൈകിട്ട് 3ന് മുമ്പായി നഗരസഭാ ഓഫിസിൽ ഹാജരാക്കണം. അപേക്ഷാഫോറം നഗരസഭാ ഓഫിസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447895554.