പന്തളം: സഹോദരിയെ വൃദ്ധസദനത്തിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എൺപതുകാരി അടൂർ ആർ.ഡി.ഒയ്ക്കും പന്തളം പൊലീസിലും പരാതി നൽകി. കുളനട വടശേരി തെക്കേതിൽ ഭവാനിയമ്മയാണ് പരാതിക്കാരി. മങ്ങാരം ചിറയിൽ ഗീതാ ഭവനത്തിൽ കഴിഞ്ഞിരുന്ന 90 വയസുള്ള തങ്കമ്മയെയാണ് ചികിത്സയുടെ പേര് പറഞ്ഞ് വൃദ്ധ സദനത്തിലാക്കിയിരിക്കുന്നതെന്ന് ഭവാനിയമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തങ്കമ്മ അവിവാഹിതയാണ്. മരണം വരെ നോക്കിക്കൊള്ളാം എന്ന ഉറപ്പിൽ സ്വത്തുക്കൾ ചില ബന്ധുക്കൾക്ക് എഴുതിനൽകിയിരുന്നു. വിദേശത്തുള്ള ഒരു സഹോദരന്റെ സംരക്ഷണയിലായിരുന്നു കുടുംബ വീട്ടിൽ താമസം . സഹോദരിയെ തങ്ങൾ നോക്കാൻ തയ്യാറാണന്നും ഭവാനിയമ്മ പറഞ്ഞു. മുഖ്യമന്ത്രിക്കും പരാതി നൽകും