പന്തളം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും പന്തളം മുൻസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 കടക്കാട് ഉളമയിൽ സ്റ്റേഡിയത്തിലും, തോന്നല്ലൂർ ഗവ.യു.പി സ്‌കൂളിലും ഇന്ന് മുതൽ 27 വരെ നടക്കും. യുവജന വിഭാഗങ്ങൾക്കിടയിലെ കായിക കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്‌കരിച്ചിട്ടുള്ള പരിപാടിയാണ് ഇത്.