അടൂർ : പാൽ ഉൽപ്പാദനരംഗത്ത് സംസ്ഥാനം കൈവരിക്കുന്നത് വൻ നേട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ക്ഷീരവികസനവകുപ്പ് സംഘടിപ്പിച്ച പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി അടൂർ ഗേൾസ് എച്ച് എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. ക്ഷീരവികസന ഓഫീസർ കെ.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എം.അഷറഫ്, ബിന്ദു ബി,സുരേഖ നായർ, ടി.അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.