മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ജോൺസൺ ഇ.ജെ (53)യെ മർദ്ദിച്ച പ്രതികളെ

കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം പാലാ മുത്തോലി സ്വദേശികളായ തോപ്പിൽ വീട്ടിൽ ജോയ്ച്ചൻ ടി.സി (47) തോപ്പിൽ വീട്ടിൽ തോമസ് ടി.ചാക്കോ (52) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം മല്ലപ്പള്ളി മടുക്കോലി കവലയിലാണ് ഡ്രൈവർക്ക് മർദ്ദനമേറ്റത്.