ചെന്നീർക്കര : കേന്ദ്രീയ വിദ്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിൽ നിയമനം നടത്തുന്നതിന് പാനൽ തയാറാക്കുന്നതിനുള്ള അഭിമുഖം 28ന് വിദ്യാലയത്തിൽ നടക്കും. അഭിമുഖത്തിൽ പങ്കൈടുക്കാൻ താൽപ്പര്യമുള്ളവർ അന്നേ ദിവസം രാവിലെ അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസിൽ എത്തണം. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. വെബ്‌സൈറ്റ്: www.chenneerkara.kvs.ac.in ഫോൺ: 0469- 2256000.