25-kanjeetukara
കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ഇ ഡി ക്ലബ്ബിന്റെ പുതിയ സംരംഭമായ ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനവും ഇഡി ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ ആദ്യ വില്പനയും. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞീറ്റുകര: എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ഇ.ഡി ക്ലബിന്റെ പുതിയ സംരംഭമായ ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനവും ഇഡി ക്ലബ് അംഗങ്ങൾ നിർമ്മിച്ച ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ ആദ്യ വില്പനയും അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സന്തോഷ് മാരാമൺ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു എസ്.സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി.കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ട ഇ.ഡി ക്ലബ് കോഡിനേറ്റർ മിനിമോൾ സി.ജി പദ്ധതി വിശദീകരണം നിർവഹിച്ചു. കുട്ടികൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ ആദ്യ വിൽപ്പന അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പിൽ നിന്നും കോയിപ്രം ബ്ലോക്ക് മെമ്പർ സി.വി.പ്രസാദ് ഏറ്റു വാങ്ങി. നല്ല പാഠം പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പുത്തേഴം 250-ാം ബ്രാഞ്ച് സെക്രട്ടറി സി.വി സോമൻ നിർവഹിച്ചു. കോയിപ്രം ബ്ലോക്ക് വികസന ഓഫീസർ ഹരിഅയ്യപ്പൻ പിള്ള,​ ഗൗതം രവി(ഗ്രാമപഞ്ചായത്ത് വ്യവസായ ഇന്റേൺ)​,​ സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് പ്രിജി പി.എസ്,​ ഇടി ക്ലബ് കോഡിനേറ്റർ അനീഷ് എന്നിവർ സംസാരിച്ചു.