25-lady
പന്തളത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞ് കാണപ്പെട്ടതുമായ അജ്ഞാതയായ സ്ത്രീയെ അധികൃരെത്തി മഹാത്മാ ജനസേവനകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു

പന്തളം: പന്തളത്തും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടന്ന അജ്ഞാതയായ സ്ത്രീയെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് മഹാത്മ ജനസേവനകേന്ദ്രത്തിന്റെ യാചക പുനരധിവാസ വിഭാഗം ഏറ്റെടുത്തു.
പന്തളം പൊലീസ് സബ്ഇൻസ്‌പെക്ടർ ശ്രീജിത്. ബി. എസിന്റെ നേതൃത്വത്തിൽപൊലീസ് സംഘവും മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുമെത്തിയാണ് ഇവരെ ഏറ്റെടുത്തത്.
തിരുവനന്തപുരം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.