 
പത്തനംതിട്ട: മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്നെന്ന പരാതിയിൽ കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. നഗരസഭ 24-വാർഡിലെ വലഞ്ചുഴി കൊരട്ടിമുക്ക് ഇടവക്ക ഭാഗത്തു നിന്നാണ് മലിനജലം ഒഴുക്കുന്നതെന്ന പരാതി ഉയർന്നത്. തുടർന്ന് കൗൺസിലർ അഡ്വ . എ .സുരേഷ് കുമാർ
അറിയിച്ചതനുസരിച്ച്
ഹെൽത്ത് സൂപ്പർ വൈസർ വിനോദ് , ഹെൽത്ത് ഇൻസ്പക്ടർമാരായ ദീപു ,സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.