 
ചെങ്ങന്നൂർ: നഗരത്തിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാർ കെ.ജി കർത്ത മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, അജി.ആർ നായർ, എം.എ ഹരികുമാർ, മനു കൃഷ്ണൻ,എസ്.വി പ്രസാദ്, പി.എ നാരായണൻ, വിശാൽ പാണ്ടനാട്, രോഹിത്ത് പി.കുമാർ, കെ.കെവിനോദ്, ഇന്ദു രാജൻ,ആതിര ഗോപൻ, ശ്രീജ പ്രദീപ് എന്നിവർ പ്രസംഗിച്ചു.