പെരിങ്ങനാട്: തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം ഡിസംബർ 5 മുതൽ 11 വരെ നടക്കും. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള മഹാദേവന്റെ ചതുർബാഹുവിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര 4ന് രാവിലെ 9ന് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് വിവിധ ക്ഷേത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും. ദിവസവും രാവിലെ 7.30 ന് മുതൽ മൃത്യുഞ്ജയ ഹോമം. 10.30ന് 108 കുടം വിശേഷാൽ ധാര, വൈകിട്ട് 5.30ന് ഭഗവതിസേവ, 5ന് വൈകിട്ട് 7ന് ഭജന, 6ന് വൈകിട്ട് 7ന് പാഠകം, 7ന് വൈകിട്ട് ചടയമംഗലം ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രഭാഷണം. 8ന് വൈകിട്ട് 7ന് ഭക്തി ഗാനസുധ, 9ന് വൈകിട്ട് 7ന് ഭജന, 10ന് ഡോ.സുനിൽ അങ്ങാടിക്കലിന്റെ പ്രഭാഷണം , 11ന് വൈകിട്ട് 7ന് ഓട്ടൻതുള്ളൽ എന്നിവയാണ് പരിപാടികൾ.