മല്ലപ്പള്ളി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ് കോട്ടാങ്ങൽ പഞ്ചായത്തു കമ്മിറ്റി നേതൃത്വത്തിൽ ചുങ്കപ്പാറ ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗം എസ്.വി സുബിൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ലോക്കൽ ലോക്കൽ സെക്രട്ടറി എം.എം അൻസാരി അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീശ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ.ക അജി,കെ.സുരേഷ്,ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ,സി.പി.ഐ ലോക്കൽ സെക്രട്ടറി പി.പി സോമൻ,നവാസ്ഖാൻ, അഡ്വ.സിബി മൈലേത്ത്,മനോജ് ചന്ദ്രൻ,അസീസ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.