ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്ന് രാവിലെ 9ന് കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങൾ 26, 27 തീയതികളിൽ കോഴഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, ബാഡ്മിന്റൻ മത്സരങ്ങൾ 27ന് ഉച്ചക്ക് 2ന് ഇലഞ്ഞിക്കൽ സ്‌പോർട്‌സ് അരീന, കീക്കൊഴൂരിൽ വച്ചും, കായിക മത്സരങ്ങൾ ഡിസംബർ 03, 04 തീയതികളിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലും നടത്തുന്നു. കേരളോത്സവം 2022 സമാപന സമ്മേളന ഉദ്ഘാടനം ഡിസംബർ 4ന് വൈകിട്ട് 4ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി നിർവഹിക്കും.