samaram
തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ യാത്രക്കാർക്ക് കട്ടൻകാപ്പി നൽകി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിക്കുന്നു

തിരുവല്ല: പാൽവില വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ കട്ടൻകാപ്പി വിതരണം ചെയ്ത് പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി കോർണറിൽ അതിരാവിലെ യാത്രക്കാർക്ക് കട്ടൻകാപ്പി നൽകി നടത്തിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, സേവാദൾ കോർഡിനേറ്റർ കൊച്ചുമോൾ പ്രദീപ്‌, ബെന്നി സ്‌കറിയ,യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ബെന്റി ബാബു, അജ്മൽ, ലൈജോ ജോൺ,ലിജോ പുളിമ്പള്ളിൽ,സന്ദീപ് കുമാർ എം.എസ്, ശ്രീനാഥ് പി.പി,ജോമി മുണ്ടകത്തിൽ,അഡ്വ.ശ്രീജിത്ത്‌ പഴൂർ,ജേക്കബ് വർഗീസ്,റിജോ,വിനീത്,ടോണി ഇട്ടി, അനീഷ്‌ മഞ്ഞാടി, മോൻസി, അഖിൽ ചിറയിൽ എന്നിവർ നേതൃത്വം നൽകി.