National Constitution Day
National Law Day
ദേശീയ ഭരണഘടനാദിനം
ദേശിയനിയമദിനം
1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യം അംഗീകരിച്ചു. 2015 മുതൽ ഈ ദിവസം ഭരണഘടനാ ദിനമായി കരാജ്യം ആചരിക്കുന്നു. എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുത് ഇന്ത്യയുടേതാണ്. ജനങ്ങൾക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീധനവിരുദ്ധദിനം
കേരളത്തിൽ Kerala Women's Commission ന്റെ നേതൃത്വത്തിൽ നവംബർ 26 സ്ത്രീധനവിരുദ്ധദിനമായി ആചരിക്കുന്നു. 1961ൽ സ്ത്രീധനനിരോധന നിയമം നിലവിൽ വന്നു.
ദേശീയ ക്ഷീരദിനം
National Milk Day
ജൂൺ 1ലോക ക്ഷീരദിനമാണെങ്കിലും ഇന്ത്യ ദേശിയ ക്ഷീരദിനമായി ആഘോഷിക്കുന്നത് ധവള വിപ്ലവത്തിന്റെ പിതാവായ ഡോ.വറുഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ്.
ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
2008 നവംബർ 26ന് രാത്രി ദക്ഷിണ മുംബൈയിലെ നിരവധി കെട്ടിടങ്ങൾ ഭീകരാക്രമണത്തിന് ഇരയായി. ഈ ആക്രമണത്തിന്് എതിരായി ഇന്ത്യൻ ആർമി നടത്തിയ ഓപ്പറേഷൻ ആണ് Operation Black Tornado.
World Olive Tree Day
United Nations Educational, Scientific and Cultural Organisation (UNESCO) ന്റെ നേതൃത്വത്തിൽ ഏല്ലാവർഷവും നവംബർ 26ന് ലോക ഒലിവുമരദിനമായി ആചരിക്കുന്നു.