പന്തളം: ചങ്ങാതി റസിഡന്റ്‌സ് അസോസിയേഷന്റെ 5-ാമത് വാർഷികം ഇന്ന് രാവിലെ 10 മുതൽ പന്തളം വ്യാസവിദ്യാപീഠത്തിൽ ആഘോഷിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പന്തളം മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ രമ്യ യു, കൗൺസിലർ പന്തളം മഹേഷ് എന്നിവർ പ്രസംഗിക്കും. പന്തളം വ്യാസവിദ്യാപീഠം അഡ്മിനിസ്‌ട്രേറ്റർ ഓമല്ലൂർ വിജയകുമാർ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും. ഫ്‌ളവേഴ്‌സ് ടി.വി. ഫെയിം കലാഭവൻ രതീഷിന്റെ ലൈറ്റ് മ്യൂസിക്കും ഉണ്ടായിരിക്കും.