d

പത്തനംതിട്ട : കളക്ടറേറ്റിൽ നിന്ന് നിയമന ഉത്തരവ് ചോർത്തിനൽകി ചട്ടം ലംഘിച്ച് എൽ. ഡി. ക്ലാർക്ക് ഉദ്യോഗാർത്ഥികൾക്ക് നിയമനം നടത്തിയ കളക്ടറേറ്റിലെ സീക്രട്ട് സെക്ഷനിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കളക്ടറേറ്റിൽ നിന്ന് മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്
യുവമോർച്ചയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ധർണ നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്. ശിവ, വിപിൻ വാസുദേവ്, ജിഷ്ണു കാരംവേലി, രജിത് എസ്. ഓമല്ലൂർ, അരുൺ ശശി, അഖിൽ തെള്ളിയൂർ എന്നിവർ പങ്കെടുത്തു.