പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിക്ക് നായയുടെ കടിയേറ്റു. പ്ലസ് വൺ വിദ്യാർത്ഥി സുധീഷിനാണ് പരിക്കേറ്റത് ഹോസ്പിറ്റലിലെത്തിച്ചു വാക്‌സിനേഷൻ നൽകി. തോട്ടക്കോണം സ്‌കൂളിലെ നായ ശല്യം അതീവ രൂക്ഷമാണ്. നഗരസഭയിൽ വാർഡു കൗൺസിലറും സ്‌കൂൾ അധികൃതരും പലതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നായ്ക്കൾ അക്രമകാരികളായിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂളിനുള്ളിലുള്ള നായ്ക്കളെ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ ആവശ്യപ്പെട്ടു. പൂഴിക്കാട് ഗവ.യു പി സ്‌കൂൾ പരിസരത്തും സ്‌കൂൾ ജംഗ്ഷനിലും തെരുവായ ശല്യം കൊണ്ട് ആളുകൾ പൊറുതിമുട്ടിയിരിക്കുകയാണ്. പലപ്പോഴും ഓട്ടോറിക്ഷ തൊഴിലാളികൾ നായ്ക്കളെ ഓടിച്ചു വിട്ടതിനുശേഷമാണ് വിദ്യാർത്ഥികൾക്ക് സ്‌കൂളിലേക്ക് പേടി കൂടാതെ പ്രവേശിക്കാൻ കഴിയുന്നത് .