 
അടൂർ : പറക്കോട് ബ്ളോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി മണിയമ്മ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ.ശ്രീധരൻ, പി.രാജഗോപാലൻ നായർ, വി. എസ്.ആശ, സുശീല കുഞ്ഞമ്മ കുറുപ്പ്,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി.വിജയകുമാർ, എ.പി.സന്തോഷ്, വിമല മധു,എം.മഞ്ജു, സുജ അനിൽ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി,അഡ്വ.സി.പ്രകാശ്, എ.വിപിൻ കുമാർ, എ.രതീദേവി, എം.ജി.ശ്രീകുമാർ.ടി.ജയ,പുഷ്പലത, എം. വിജയൻ നായർ. അഞ്ജന ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.