q
p

പത്തനംതിട്ട: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബർ 7ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർത്തിക സ്തംഭം ഉയർത്തൽ നാളെ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് നിർവഹിക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ പൂജകളും കാർത്തികസ്തംഭ സമർപ്പണവും നടത്തും. 7ന് പുലർച്ചെ 4ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് വിളിച്ചുചൊല്ലി പ്രാർത്ഥന, തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകർന്നു നൽകുന്ന ദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. തുടർന്നു നടക്കുന്ന സംഗമത്തിൽ മുൻ എം.പി സുരേഷ്‌ഗോപി പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും. സജിചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും. പുതുതായി നിർമ്മിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം അടൂർ ശ്രീശൈലം മനോജ് പണിക്കർ നിർവഹിക്കും. ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ മ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. തുടർന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും .
വൈകിട്ട 5ന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷനാകും. തോമസ് കെ. തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഉണ്ണികൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി പകരും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ്, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് റ്റി.പ്രസന്നകുമാരി, എടത്വാ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, തലവടി പഞ്ചായത്ത് മെമ്പർ കൊച്ചുമോൾ ഉത്തമൻ, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത്, മാനേജർ സത്യൻ, ഉത്സവക്കമ്മറ്റി പ്രസിഡന്റ് എം.പി.രാജീവ്, സെക്രട്ടറി സ്വാമി നാഥൻ എന്നിവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, പിആർഒ സാജൻ നാരായണൻ എന്നിവർ പങ്കെടുത്തു.