കോന്നി: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ കോന്നി, കലഞ്ഞൂർ സർക്കാർ സ്കൂളുകൾ മുൻപിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോന്നി ഗവ.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി ഒന്നാമതും ആർ.വി.എച്ച്.എസ്.എസ് രണ്ടാമതുമെത്തി. യു പി യിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി, വകയാർ സെന്റ് തോമസ് സ്കുളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.രണ്ടാം സ്ഥാനം കോന്നി ഗവ.ഹയർ സെക്കൻഡറിയും ആർ.വി.എച്ച് .എസ് എസും പങ്കിട്ടു. എൽ. പി. വിഭാഗ ഓവറോൾ കലഞ്ഞൂർ ഗവ.എൽ. പി .എസും വള്ളിക്കോട് ഗവ.എൽ.പി.എസും പങ്കിട്ടു.രണ്ടാം സ്ഥാനം ളാക്കൂർ ജി.എൽ. പി. എസും പ്രമാടം ജി.എൽ.പി.എസും പങ്കിട്ടു.
യു.പി സംസ്കൃത കലോത്സവത്തിൽ കെ.എം.യു.പി എസ് മല്ലശേരി ഒന്നാം സ്ഥാനവും ഐരവൺ പി.എസ്. വി. പി. എം സ്കൂൾ രണ്ടാം സ്ഥാനവും നേടി.എച്ച്.എസ് സംസ്കൃതത്തിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഐരവൺ പി.എസ്. വി.പി.എം സ്കൂളും നേടി. അറബി കലോത്സവം(എൽ. പി) ഓവറോൾ കലഞ്ഞൂർ ഗവ.എൽ .പിയും എൽ.പി.ജി.എസ് കോന്നിയും പങ്കിട്ടു.രണ്ടാം സ്ഥാനം ഐരവൺ പി.എസ്.വി.പി. എമ്മും കോന്നി ജി.എച്ച്.എസ്.എസും നേടി. യു.പി അറബിയിൽ ഒന്നാം സ്ഥാനം ഐരവൺ സ്കൂളിനും രണ്ടാം സ്ഥാനം കോന്നി ഗവ.സ്കൂളിനുമാണ്. അറബി എച്ച് .എസിൽ കോന്നി ഗവ.എച്ച്.എസ്.എസ് ഒന്നാമതും ഐരവൺ പി .എസ് വി.പി.എം രണ്ടാമതും എത്തി.
സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി അദ്ധ്യക്ഷത വഹിച്ചു. തുളസിമണിയമ്മ, പ്രസന്ന രാജൻ, ശ്രീകല ആർ.നായർ, വാഴവിള അച്ചുതൻ നായർ, എം.കെ.മനോജ്, എ.ഇ.ഒ .എസ് സന്ധ്യ, ടോമിൻ പടിയറ, ആർ.ശ്രീരാജ്, എസ്. ജ്യോതിഷ്, ഡാനിഷ് പി.ജോൺ എന്നിവർ പ്രസംഗിച്ചു.പത്തനംതിട്ട എസ്.എച്ച്.ഒ ,ജ്യോതി സുധാകർ സമ്മാനങ്ങൾ വിതരണം ചെയ്തു.