 
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ നിർമ്മിച്ച ഓട്ടോമാറ്റിക് ടോക്കൺ ഡിസ്‌പെൻസർ തിരുവല്ല ഗവ.താലൂക്ക് ആശുപത്രിക്ക് കൈമാറി. ഇന്റർനെറ്റ് ഓഫ് തിംഗ്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോക്കൺ ഡിസ്‌പെൻസർ നിർമ്മിച്ചത്. ആശുപത്രിയിലെ തിരക്കിന് പരിഹാരമാർഗമായി ഉപയോഗിക്കാം. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ.ബിബിൻ വിൻസന്റ്, ഡോ.പ്രമോദ്, പ്രൊഫ. റെനീഷ എന്നിവരുടെ നേതൃത്വത്തിൽ ആസ്റ്റിൻ, ജെസ്ലി, അദ്വൈത്, അബു എന്നീ വിദ്യാർഥികളാണ് ഓട്ടോമാറ്റിക് ടോക്കൺ ഡിസ്‌പെൻസർ നിർമ്മിച്ചത്. ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ സൂപ്രണ്ട് ഡോ.ബി.എൻ.ബിജു,ഹെഡ് ക്ലാർക്ക് ബിജു, ഹെഡ് നഴ്‌സ് ഷൈനി എന്നിവർ പങ്കെടുത്തു.