 
തിരുവല്ല: ഡി.എ.കുടിശികയും ലീവ് സറണ്ടറും അനുവദിക്കണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ 46-ാം തിരുവല്ല യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ സജി എം.മാത്യു, ജേക്കബ് ജോർജ് മനയ്ക്കൽ, മാത്യൂസ് ചാലക്കുഴി, ശോഭ വിനു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജേഷ് മലയിൽ, വർക്കേഴ്‌സ് കോൺഗ്രസ് സെക്രട്ടറി പി.ആർ.വിജയൻ, കെ.എം.സി.എ.അംഗങ്ങളായ എബ്രഹാം ചാക്കോ, വിനോദ് വി.എസ്,സജിത എ.ജി.എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി വിനോദ് വി.എസ് (പ്രസിഡന്റ്), സുനിൽ കുമാർ എസ് (സെക്രട്ടറി), സജിത എ.ജി (വൈസ് പ്രസിഡന്റ്), ഹാഷിം റ്റി.കെ (ജോ.സെക്രട്ടറി), മറിയാമ്മ ചാക്കോ (ട്രഷറാർ) എന്നിവരെ തിരഞ്ഞടുത്തു.