കോന്നി: ഗവ.ഹയർ സെക്ക‌ൻഡറി സ്കൂളിൽ ഇന്ന് ഏകദിന സയൻസ് ശില്പശാല നടക്കും. കോന്നി എ.ഇ.ഒ.എസ്. സന്ധ്യ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ബിജു മാത്യു ശിൽപ്പശാല നയിക്കും. പ്രിൻസിപ്പൽ ജി. സന്തോഷ് , ഹെഡ് മിസ്ട്രസ് ശ്രീജ പി.വി, എസ്.എം.സി ചെയർമാൻ രാജു ബി.സൗമ്യ കെ.നായർ തുടങ്ങിയവർ സംസാരിക്കും.