e

ആറന്മുള: കേരള സർക്കാർ നിയന്ത്രണത്തിലുള്ള കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള എൻജിനീയറിംഗ് കോളേജിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, പ്രായപരിധി - 40 മുതൽ 50 വയസുവരെ (മുൻപരിചയമുള്ളവർക്കും, വിമുക്തഭടന്മാർക്കും മുൻഗണന). മേൽപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 5ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.