sabairmal-sannidanam

ശബരിമല : മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽ വരുന്ന ഇവിടങ്ങളിൽ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകൾ ശേഖരിച്ചു. ന്യൂനതകൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് നൽകി. 5 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകി. കോട്ടയം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയിൽ വരുന്ന എരുമേലിയിൽ 149 പരിശോധനകൾ നടത്തി. 25 സാമ്പിളുകൾ ശേഖരിച്ചു. ഇതുവരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കൽ നോട്ടീസും നൽകി. വരും ദിവസങ്ങളിലും തുടർ പരിശോധനകൾ നടത്തുമെന്നും വരുന്ന പരാതികൾ അടിയന്തിര പ്രാധാന്യം നൽകി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
(