26-sndp-hss-chenneerakara
കോഴഞ്ചേരി ഉപജില്ലാ കലോത്സത്തിൽ ഓവർഓൾ കിരീടം നേടിയ എസ്. എൻ. ഡി. പി. എച്ച്. എസ്. എസ്. ചെന്നീർക്കര ടീം

കോഴഞ്ചേരി: കോഴഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. എൽ.പി വിഭാഗം ഓവറോൾ കിരീടം കാരംവേലി ഗവ.എൽ.പി.എസ്‌ നേടി. , രണ്ടാം സ്ഥാനം എം.റ്റി.എൽ.പി.എസ് ചെറുകോലും മൂന്നാം സ്ഥാനം എം.റ്റി.എൽ.പി.സ്‌കൂൾ കീക്കൊഴൂർ ഈസ്റ്റും നേടി. യു.പി വിഭാഗം ഓവറോൾ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ കോഴഞ്ചേരിക്കാണ്. രണ്ടാംസ്ഥാനം എസ് .എൻ.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം മൂന്നാം സ്ഥാനം യൂ.പി.എസ് പ്രക്കാനം. ഹൈസ്‌കൂൾ വിഭാഗം: ഒന്നാംസ്ഥാനം സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ കോഴഞ്ചേരി ,രണ്ടാം സ്ഥാനം എസ്.എൻ. ഡി.പി എച്ച്.എസ് എസ് ചെന്നീർക്കര, മൂന്നാം സ്ഥാനം :സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ കോഴഞ്ചേരി .ഹയർ സെക്കൻഡറി വിഭാഗം ഓവർ ഓൾ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ചെന്നീർക്കര, രണ്ടാം സ്ഥാനം സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി, എസ്.എൻ.ഡി..പി .എച്ച് .എസ് എസ്‌ കാരംവേലി .സംസ്‌കൃതോത്സവം ഒന്നാം സ്ഥാനം എസ്.എൻ.ഡി. പി .എച്ച്.എസ് ഇടപ്പരിയാരം, എസ്.എൻ. ഡി. പി. എച്ച്. എസ് എസ് മുട്ടത്തുകോണം എന്നിവർ പങ്കിട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി.തോമസ് ഉദ്ഘാടനം ചെയ്തു . ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ബിജിലി പി. ഈശോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത പി .ഐ , ജനറൽ കൺവീനർ കെ.കെ.ജയ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.