പത്തംതിട്ട: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ റോഡ് നിർമ്മാണം നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പെരുന്ന മുതൽ ആവണിപ്പാലം വരെ പൂർണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ യാത്രക്കാർ ആ ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മറ്റു വഴികളിലൂടെ തിരിഞ്ഞു പോകേണ്ടതാണ്.