
പത്തനംതിട്ട: പട്ടികജാതി, പട്ടികവർഗ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവർഗ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ. രഘു, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എസ്.എസ്. സുധീർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.