
പത്തനംതിട്ട : സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. ഇലക്ടറൽ റോൾ ഒബ്‌സർവറും ഗവ. സെക്രട്ടറിയുമായ കെ. ബിജു പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മഹത്വം അതിന്റെ ആധികാരികതയും വിശ്വാസത്തിന്റെ ആഴവും ആണെന്നും പരമാവധി സംശുദ്ധമായ വോട്ടർ പട്ടിക തയാറാക്കുക എന്ന ഉദ്യമത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നതെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ യോഗത്തിൽ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.