
പത്തനംതിട്ട : പമ്പാ നദിയിലേക്ക് വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് പമ്പാ സ്‌നാനഘട്ടത്തിൽ ഗ്രീൻ ഗാർഡ്‌സ് എന്ന പേരിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്യൂട്ടി ചെയ്യുന്നതിനായി 50 വയസിൽ താഴെയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ ഒന്നിന് വൈകുന്നേരം അഞ്ചിന് മുൻപായി അപേക്ഷയും ഫോട്ടോയും തിരിച്ചറിയൽകാർഡിന്റെ പകർപ്പും സഹിതം ജില്ലാ കോഓർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാം നില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 8129557741, 0468 2322014.