പത്തനംതിട്ട : കായംകുളം പത്തനാപുരം റോഡിൽ ഏഴംകുളം ജംഗ്ഷൻ മുതൽ പട്ടാഴിമുക്ക് വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളും ടാറിംഗും നടക്കുന്നതിനാൽ 28 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന് വാഹനങ്ങൾ പറക്കോട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പറക്കോട്‌ഐവർകാല റോഡ് വഴി എം.സി റോഡിൽ എത്തി അടൂരിലേക്കും അടൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എം.സി റോഡിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പറക്കോട്‌ ഐവർകാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.