
ഇലന്തൂർ : ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം ഇന്ന് രാവിലെ ഒൻപതിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്യും. കലാമത്സരങ്ങൾ ഇന്നും നാളെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ബാഡ്മിന്റൻ മത്സരങ്ങൾ നാളെ ഉച്ചക്ക് രണ്ടിന് ഇലഞ്ഞിക്കൽ സ്‌പോർട്‌സ് അരീന കീക്കൊഴൂരിലും , കായിക മത്സരങ്ങൾ ഡിസംബർ മൂന്ന്, നാല് തീയതികളിൽ കോഴഞ്ചേരി സെന്റ്‌തോമസ് കോളജ് ഗ്രൗണ്ടിലും നടക്കും. സമാപനസമ്മേളനം ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിക്കും.