വള്ളിക്കോട് : സർവീസ് സഹകരണ ബാങ്കും നാഗാർജുന ആയൂർവേദയും സംയുക്തമായി സൗജന്യ അസ്ഥിബല പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വള്ളിക്കോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ത്ത് ഒന്നു വരെയാണ് ക്യാമ്പ്. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.