
കോഴഞ്ചേരി: വൈദ്യുതി മേഖല വിറ്റുതുലയ്ക്കുന്നതിനെതിരെയും ഗ്രാമീണ ജനതയെയും കർഷകരെയും ഇരുട്ടിലേക്ക് തള്ളിവിടുന്ന വൈദ്യുതി നിയമത്തിനെതിരെയും നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനിയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ നടത്തിയ ജനസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഡബ്ല്യു.എ ജില്ല പ്രസിഡന്റ് രാജേഷ്. പി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, സി.പി.ഐ ജില്ല കൗൺസിൽ അംഗം ശരത് ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.