റാന്നി: ശബരിമല മണ്ഡലകാലം ആരംഭിച്ചിട്ടും റാന്നി പെരുനാട്‌ സി.എച്ച്.സിയിൽ മതിയായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനെതിരെ സമരം ആരംഭിക്കാൻ യൂത്ത്‌ കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ്‌ അഡ്വ.സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു പ്രവീൺ രാജ്‌ രാമൻ അദ്ധ്യക്ഷത വഹിച്ചു. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ സി.എം, അരവിന്ദ്‌ വെട്ടിക്കൽ അബിനു മഴവഞ്ചേരിൽ, ഏബൽ പുല്ലമ്പള്ളിൽ,ഷിജോ ചേന്നമല, നിഷാദ്‌ മഠത്തുമുറി എന്നിവർ പ്രസംഗിച്ചു.