police

ശബരിമല : ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ചുമതലയേ​റ്റു. അസിസ്​റ്റന്റ് സ്‌പെഷ്യൽ ഓഫീസർ ടി.കെ.വിഷ്ണുപ്രതാപിന്റെ നേതൃത്വത്തിൽ ഒൻപത് ഡിവൈ.എസ്.പിമാർ , 30സി.ഐമാർ , 95 എസ്.ഐ / എ.എസ്.ഐ, 1150 സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ 1290 പൊലീസുകാരെയാണ് രണ്ടാംഘട്ട സേവനത്തിനായി നിയോഗിച്ചത്. പത്ത് ദിവസമാണ് ഇവരുടെ ചുമതല. അയ്യപ്പൻമാരുടെ സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ശബരിമല സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ പൊലീസുകാർക്ക് നിർദ്ദേശം നൽകി.