തിരുവല്ല: ഗ്രീൻ കേരള മൂവ്മെന്റ് തിരുവല്ല ഡൈനാമിക് ആക്ഷൻ സെന്ററിൽ സംഘടിപ്പിച്ച സംസ്ഥാനതല യുവജന ശിൽപശാല ഗാന്ധിയനും പ്രഭാഷകനുമായ ഡോ.എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോൺ പെരുവന്താനം അദ്ധ്യക്ഷത വഹിച്ചു. ജോസഫ്.എം.പുതുശേരി മുഖ്യപ്രഭാഷണം നടത്തി. സി.പി.ജോൺ, ടി.വി.രാജൻ, മനോജ് സാരംഗ്,പി.ഐ.ശങ്കരനാരായണൻ, സുരേഷ് ജോർജ്, കെ.ഐ.വർഗീസ്, വിനോദ് കോശി, വിപിൻദാസ്, ശരത് ചേലൂർ, പ്രിയ.കെ., മലയിൻകീഴ് ശശികുമാർ, സുധീഷ് ഇല്ലത്ത്, ഗോപിനാഥൻ നായർ, പ്രൊഫ.ഫിലിപ്പ് എൻ.തോമസ്,അൻജുഷ എന്നിവർ പ്രസംഗിച്ചു.