കടമ്പനാട് : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉപജീവനം പദ്ധതി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിനു ചരിഞ്ഞ കാലായിൽ, സെന്റ് തോമസ് കത്തീഡ്രൽ ട്രസ്റ്റി എ.പൊന്നൂസ്, ജി.ഗീവർഗീസ്, പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജു വർഗീസ് , പ്രധാന അദ്ധ്യാപകൻ അലക്സ് പി.ജോർജ് , ഫാ.ഡോ.റിഞ്ചു പി.കോശി ,വോളണ്ടിയർ ഡീലർമാരായ ഹെലൻ ഫെർണാണ്ടസ് ,അനീറ്റ സാമുവൽ എന്നിവർ പ്രസംഗിച്ചു .പദ്ധതിയുടെ ഭാഗമായി മെഴുകുതിരികൾ , സോപ്പ്, പേന , കുട, തുണി ബാഗുകൾ, തുടങ്ങിയവ നിർമ്മിച്ചു വിൽക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനം എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഫാ.ഡോ.റിഞ്ചു പി കോശി പറഞ്ഞു.